ക്ലബ് റാറ്റ്’ സ്രഷ്ടാവ് ഇവ ഇവാന്‍സ് അന്തരിച്ചു

Share our post

ന്യൂയോര്‍ക്ക്; ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്ന ‘ക്ലബ് റാറ്റ്’ എന്ന വെബ് കോമഡി സീരീസിന്റെ സ്രഷ്ടാവും സോഷ്യല്‍ മീഡിയ താരവുമായ ഇവ ഇവന്‍സ് (29) അന്തരിച്ചു. സഹോദരി ലൈല ജോയാണ് ഇവയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ മരണകാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

“ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാമായ ഇവ ഞങ്ങളെ വിട്ടുപോയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്‌. അവളുടെ അസാന്നിധ്യം 24 മണിക്കൂറിന് ശേഷവും ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല. ഈ വാര്‍ത്ത നിങ്ങളിലെല്ലാം ഞെട്ടലുണ്ടാക്കുമെന്ന് എനിക്കറിയാം.” ഏപ്രില്‍ 23-ന് ഇവയുടെ കുടുംബം ലോവര്‍ മാന്‍ഹാട്ടണിലെ ഒരു പള്ളിയില്‍ അനുസ്മരണ ചടങ്ങ് നടത്തുന്നുണ്ടെന്നും സഹോദരി അറിയിച്ചു. ഇവയെ സ്‌നേഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരമായിരുന്നു ഇവ. ടിക് ടോക്കില്‍ ഒട്ടനവധി ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഇവ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത അഞ്ച് എപ്പിസോഡ് ക്ലബ്ബ് റാറ്റ് 2023-ലാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്തത്. ഒരു ഇന്‍ഫ്‌ലൂവെന്‍സറുടെ കഥാപാത്രത്തെയാണ് ഇവ അവതരിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!