കെ.എസ്.ആർ. ടി.സി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊട്ടാരക്കര : നെടുമ്പായിക്കുളം ജംഗ്ഷന് സമീപത്ത് ശനിയാഴ്ച രാത്രി പതിനൊന്നോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പള്ളിക്കൽ സ്വദേശി അരുൺകുമാർ ആണ് മരിച്ചത്.കൊട്ടാരക്കര ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെ. എസ്. ആർ.ടി.സി ബസ് എതിരെ വന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബൈക്ക് യാത്രികൻ മരണപ്പെട്ടു.