ഹയർസെക്കൻഡറി ഫലം മെയ് പത്തോടെ:എസ്.എസ്.എൽ.സി മൂല്യ നിർണയം പൂർത്തിയായി

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്.എസ്.എൽ.സി മൂല്യനിർണയം ഇന്ന് പൂർത്തിയായി. ഹയർ സെക്കൻഡറിയിൽ ആകെ77ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്.
അതിൽ25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. ആകെ 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടുംവർഷഹയർസെക്കൻഡറിയിൽപഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർ ണയം നടത്തുന്നത്. അടുത്തയാഴ്ചയുടെ മൂല്യനിർണയംപൂർത്തിയാക്കി മെയ് പത്തോടെ ഫലംപ്രസിദ്ധീകരിക്കാനാണ് ശ്രമം.
ടി.എച്ച്എസ്എൽസിയ്ക്കായിരണ്ട്ക്യാമ്പുകളാണുള്ളത്.110അധ്യാപകർ ക്യാമ്പിലുണ്ട്.ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.എഎച്ച്എസ്എൽസിയുടെ മൂല്യനിർണയം ഒരു ക്യാമ്പിൽ ആണ് നടക്കുന്നത്.
ഏപ്രിൽ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കു എന്നതായിരുന്നു ലക്ഷ്യം. സമയക്രമം ഏറെക്കുറെ പാലിക്കാനായിട്ടുണ്ട്. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതുംപ്രതീക്ഷിച്ച പോലെത്തന്നെ നടക്കും.