മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ നാളെ

Share our post

മണത്തണ : കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഞായറാഴ്ച നടക്കും. രാവിലെ 7:20 നും 8 :20 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ നടക്കുക.

അഖിൽ ദേവ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കർമ്മങ്ങൾ.ഞായറാഴ്ച ക്ഷേത്രത്തിൽ മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, നവകം, പഞ്ചഗവ്യം, പ്രതിഷ്ഠാകർമ്മം, വിശേഷാൽ പൂജ, പ്രതിഷ്ഠാദിന പ്രത്യേക വഴിപാടുകൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!