കണ്ണൂരിൽ വീട്ടിലെ വോട്ടിൽ കളളവോട്ട്; പരാതിയുമായി എൽ.ഡി.എഫ്

കണ്ണൂര്‍: കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽ.ഡി.എഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കോൺഗ്രസ് അനുഭാവിയായ ബി.എൽ.ഒ കള്ളവോട്ടിന് കൂട്ടുനിന്നുവെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.
70-ാം ബൂത്തിലെ പേരുകാരിയായ 86 വയസ്സുള്ള കെ കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് എൽ.ഡി.എഫ് പരാതി നൽകി.