യു.പി.എസ്‌.സി പരീക്ഷ; ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ

Share our post

കൊച്ചി : യു.പി.എസ്‌.സി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ. യു.പി.എസ്‌.സിയുടെ നാഷണൽ ഡിഫൻസ് അക്കാദമി നേവൽ അക്കാദമി(ഐ) , കമ്പൈൻഡ് ഡിഫൻസ് സർവ്വീസസ്(ഐ) പരീക്ഷകൾ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു. രാവിലെ 7 മണി മുതൽ ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ നിന്ന് സർവീസ് ആരംഭിക്കും. നിലവിൽ ഞായറാഴ്ച്ചകളിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ സർവീസ് ആരംഭിച്ചിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!