Local News
യു.ഡി.എഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം

പേരാവൂർ: യു.ഡി.എഫ്തിരഞ്ഞെടുപ്പ് പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ, ജൂബിലി ചാക്കോ, ഇബ്രാഹിം മുണ്ടേരി, പി.കെ.ജനാർദ്ദനൻ, നസീർ നല്ലൂർ, ബൈജു വർഗീസ്, അരിപ്പയിൽ മുഹമ്മദ് ഹാജി, കെ.പി.ദാസൻ, ഷഫീർ ചെക്യാട്ട്, മുഹമ്മദ് അള്ളാംകുളം, ഒമ്പാൻ ഹംസ, പി. വി. ഇബ്രാഹിം, ബി. കെ. സക്കരിയ്യ എന്നിവർ സംസാരിച്ചു.
Kannur
ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍; മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍

കണ്ണൂര്‍: ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര്‍ ഡിജിറ്റല്‍ വര്‍ക്ക് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ അപേക്ഷിക്കണം.
അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്‌മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.
ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തകര്‍, കെ.പി.ആര്‍, ഡി.പി.ആര്‍ എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്‍മാന്‍ ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.
PERAVOOR
പേരാവൂർ മുരിങ്ങോടിയിൽ മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

പേരാവൂർ : കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇരിട്ടി താലൂക്ക് മണത്തണ അംശം മുരിങ്ങോടി ദേശത്ത് റീ സര്‍വെ നമ്പര്‍ 62 ല്‍പ്പെട്ട 0.5137 ഹെക്ടര്‍ മിച്ചഭൂമി, അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള ഭൂപരിഷ്‌കരണ നിയമങ്ങളിലെ 17-ാം നമ്പര്‍ ഫോറത്തില്‍ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പരും തീയതിയും താമസിക്കുന്ന വില്ലേജും കൃത്യമായി രേഖപ്പെടുത്തി മെയ് 31 നകം ജില്ലാ കലക്ടര്‍ക്ക് ലഭിക്കത്തക്ക വിധത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകളില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ ഇരിട്ടി തഹസില്‍ദാരില്‍ നിന്നോ മണത്തണ വില്ലേജ് ഓഫീസറില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0497 2700645.
Kerala
അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

കിഴക്കമ്പലം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠൻ ബിലാൽ (30), ബിബിൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂർ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാർഥിനെയും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്‌ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പിൽ പരിശോധനയ്ക്കെന്ന പേരിലെത്തിയാണ് കവർച്ച നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നിന്ന് 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് കവർന്നത്.
തൊഴിലാളികൾ ഉടൻ തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാൽ എടത്തല പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്. അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്