ഇന്നും നാളെയും പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്

തൃശൂര്‍:പൂരം പ്രമാണിച്ച് പരശുറാം എക്‌സ്പ്രസിനും (16649/16650) എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ് പ്രസിനും (16305/16306) പൂങ്കുന്നം താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.
ഇന്നും നാളെയുമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പൂരം ദിവസമായ വെള്ളിയാഴ്ച വൈകീട്ട് മുതല്‍ പിറ്റേന്ന് രാവിലെ വരെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.