Connect with us

Kerala

നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ, പരീക്ഷ ജൂൺ 23-ന്

Published

on

Share our post

2024-25 അക്കാദമിക് സെഷനിലെ, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി.ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി./ ഡി.ആർ.എൻ.ബി., എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിനായി, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽസയൻസസ് (എൻ.ബി.ഇ.എം.എസ്.), നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി.ജി.ക്ക് അപേക്ഷിക്കാം.

പരീക്ഷയുടെ പരിധിയിൽവരുന്ന മെഡിക്കൽ പി.ജി. പ്രവേശനങ്ങൾ

* സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ

* സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്റ്റേറ്റ്/കേന്ദ്രഭരണ പ്രദേശ ക്വാട്ട

* സ്വകാര്യ മെഡിക്കൽ കോളേജുകൾ, സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, കല്പിത സർവകലാശാലകൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങൾ എന്നിവയിലെ മെഡിക്കൽ പി.ജി. സീറ്റുകൾ

* പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി., പോസ്റ്റ് എം.ബി.ബി.എസ്. എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ കോഴ്സുകൾ, ഡയറക്ട് ആറുവർഷ ഡോക്ടറേറ്റ് ഓഫ് നാഷണൽ ബോർഡ് (ഡിആർ.എൻ.ബി.) കോഴ്സ്.

പരിധിയിൽവരാത്ത സ്ഥാപനങ്ങൾ

നീറ്റ് പി.ജി.യുടെ പരിധിയിൽവരാത്ത സ്ഥാപനങ്ങൾ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് -വിവിധ കേന്ദ്രങ്ങൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.-ചണ്ഡീഗഢ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ-പുതുച്ചേരി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്-ബെംഗളൂരു), ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ ആൻഡ് ടെക്നോളജി (തിരുവനന്തപുരം) എന്നീ സ്ഥാപനങ്ങളിലെ എം.ഡി./എം.എസ്. പ്രവേശനം നീറ്റ്-പി.ജി. 2024-ന്റെ പരിധിയിൽ വരുന്നില്ല (ഇവയിലെ പ്രവേശനം എയിംസ് നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ്-കംബൈൻഡ് എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ.-സി.ഇ.ടി.) വഴിയാണ്).

യോഗ്യത

അംഗീകൃത എം.ബി.ബി.എസ്. ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ്. പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ് വേണം. നാഷണൽ മെഡിക്കൽ കമ്മിഷ(പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ)ന്റെ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ്/പ്രൊവിഷണൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 2024 ഓഗസ്റ്റ് 15-നകം ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടിയവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) യോഗ്യത നേടിയിരിക്കുകയും രജിസ്ട്രേഷൻ, ഇന്റേൺഷിപ്പ് വ്യവസ്ഥകൾ തൃപ്തിപ്പെടുത്തിയിരിക്കുകയും വേണം.

പരീക്ഷ

ജൂൺ 23-നു നടത്തുന്ന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യ പരിഗണന എന്ന തത്ത്വമനുസരിച്ച്, ലഭ്യതയ്ക്കു വിധേയമായി പരീക്ഷാകേന്ദ്രം അനുവദിക്കും. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന പരീക്ഷയ്ക്ക്, ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ബിരുദ പ്രോഗ്രാം വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടമാകും. ഡമോ ടെസ്റ്റ് ജൂൺ 10 മുതൽ natboard.edu.in -ൽ ലഭ്യമാക്കും.

യോഗ്യതാ പെർസന്റൈൽ സ്കോർ

പരീക്ഷയിൽ യോഗ്യതനേടാൻ ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ, 50-ാം പെർസന്റൈൽ സ്കോറും ഒ.ബി.സി./പട്ടിക വിഭാഗക്കാർ 40-ാം പെർസന്റൈൽ സ്കോറും അൺ റിസർവ്ഡ് ഭിന്നശേഷിക്കാർ 45-ാം പെർസന്റൈൽ സ്കോറും നേടണം.

അപേക്ഷ

nbe.edu.in -ലെ ‘നീറ്റ് പി.ജി’ ലിങ്ക് വഴിയോ natboard.edu.in വഴിയോ മേയ് ആറിന് രാത്രി 11.55 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് 3500 രൂപ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 2500 രൂപ). ഓൺലൈനായി അടയ്ക്കാം.

അപേക്ഷയിലെ ചില വിവരങ്ങൾ എഡിറ്റ് ചെയ്യാൻ എഡിറ്റ് വിൻഡോ മേയ് 10 മുതൽ 16 വരെ തുറന്നുനൽകും. ഫോട്ടോ/ഒപ്പ്/തംബ് ഇംപ്രഷൻ എന്നിവയിലെ പിശകുകൾ മേയ് 28 മുതൽ ജൂൺമൂന്നുവരെയുള്ള കാലയളവിലും (പ്രീ-ഫൈനൽ എഡിറ്റ് വിൻഡോ), ജൂൺ ഏഴുമുതൽ 10 വരെയുള്ള കാലയളവിലും (ഫൈനൽ എഡിറ്റ് വിൻഡോ) തിരുത്താം. അഡ്മിറ്റ് കാർഡ് ജൂൺ 18-ന്. പരീക്ഷാഫലം ജൂലായ് 15-നകം പ്രതീക്ഷിക്കാം.


Share our post

Kerala

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

Published

on

Share our post

കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കോഴിക്കോട് മുക്കത്തെ ഹോട്ടൽ ഉടമയായ ദേവദാസ് ആണ് പിടിയിലായത്. കുന്നംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.കേസിലെ മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടുന്നത്.

അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളും കുടുംബം പുറത്തുവിട്ടിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും അതിക്രമിച്ചു കയറി പീഡന ശ്രമം നടത്തിയത്.


Share our post
Continue Reading

Kerala

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും ഭാര്യയും മരിച്ചു, ഏഴു പേര്‍ക്ക് പരിക്ക്

Published

on

Share our post

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിലേക്കും മാറ്റി. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപ്പെട്ടത്.ലോറിയിൽ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണുള്ളത്.


Share our post
Continue Reading

Kerala

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

Published

on

Share our post

കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു.

അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം നേരത്തേ പുറത്തുവന്നിരുന്നു. മറിഞ്ഞതിന് പിന്നാലെ ബസിന്റെ ഒരു ചെറിയഭാഗം തെറിച്ച് വഴിയാത്രക്കാരന്‍റെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തില്‍ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.


Share our post
Continue Reading

Trending

error: Content is protected !!