Kerala
വൈദ്യുതി ഉപയോഗം ; ഓട്ടോമാറ്റിക് പമ്പുകളുടെ ഉപയോഗം നിയന്ത്രിക്കണം : കെഎസ്‌ഇബി
തിരുവനന്തപുരം: ടാങ്കിൽ ജലം കുറയുമ്പോൾ സ്വമേധയാ പ്രവർത്തിക്കുന്ന പമ്പുകളുടെ പ്രവർത്തനം വൈകിട്ട് ആറുമുതൽ 12 വരെ (പീക് ടൈം) നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി അഭ്യർഥിച്ചു.
വൈദ്യുതി ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. മുൻകൂട്ടി ടാങ്ക് നിറച്ചുവയ്‌ക്കാൻ ശ്രമിക്കണം. ഒരു കിലോവാട്ടിന്റെ പമ്പിന് ആവശ്യമായ വൈദ്യുതികൊണ്ട് വീട്ടിലെ എ.സി ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളും പ്രവർത്തിക്കാനുള്ള വൈദ്യുതി സംരക്ഷിക്കാനാകും. ബുധൻ വൈകിട്ട് ആറുമുതൽ 12 വരെ 5529 മെഗാവാട്ട് വൈദ്യുതി ആവശ്യകതയുണ്ടായി. 10.867 കോടി യൂണിറ്റായിരുന്നു ദിവസത്തെ ആകെ ഉപയോഗം.
Kerala
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു.
അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം നേരത്തേ പുറത്തുവന്നിരുന്നു. മറിഞ്ഞതിന് പിന്നാലെ ബസിന്റെ ഒരു ചെറിയഭാഗം തെറിച്ച് വഴിയാത്രക്കാരന്‍റെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തില്‍ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Kerala
ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതിയ മാനദണ്ഡങ്ങള്‍
വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറക്കിയത്.സുരക്ഷിതമേഖലയിലുള്ളതും ഭാഗികമായി നശിച്ചതുമായ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ലെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കില്‍ പുനരധിവാസത്തിന് അര്‍ഹതയില്ല.വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അര്‍ഹതയുള്ളു,ദുരന്തമേഖലയിലെ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകായാണെങ്കില്‍ വാടകക്കാരന് പുതിയ വീടിന് അര്‍ഹതയുണ്ട്.വാടക വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് പുനരധിവാസ പ്രകാരം വീട് നല്‍കും.വാടകക്ക് വീട് നല്‍കിയ ആളിന് വേറെ വീടില്ലെങ്കില്‍ അവര്‍ക്കും പുതിയ വീട് അനുവദിക്കും.ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മാണത്തിലിരുന്ന വീടുകള്‍ നശിച്ചക്കുകയോ നോ ഗോ സോണിലോ ആണെങ്കില്‍ പുതിയ വീട് നല്‍കും.ഒരു വീട്ടില്‍ താമസിക്കുന്ന കൂട്ടുകൂടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ പുതിയ വീട് നല്‍കും.
Kerala
പ്രശസ്ത നടി പുഷ്പലത അന്തരിച്ചു
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ നായികയായി ഉൾപ്പടെ അഭിനയിച്ചു.1958-ൽ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. 1969-ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
എം.ജി.ആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായും തിളങ്ങി. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂവാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നടനും നിർമാതാവുമായ എ.വി.എം രാജനാണ് ഭർത്താവ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു