കോവിഡ് വീണ്ടും തലപൊക്കുന്നു; ജാഗ്രത വേണമെന്ന് ഐ.എം.എ

കൊച്ചി:കോവിഡ് വീണ്ടും തലപൊക്കുന്നതായി ഐ എം എ. കൊച്ചി ഐ.എം.എയുടെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്‌ധ ഡോക്ടർമാരും പങ്കെടുത്ത അവലോകന യോഗത്തിലാണ് വിലയിരുത്തൽ.
ഏപ്രിൽ രണ്ടാം വാരം നടത്തിയ പരിശോധനയിൽ ഏഴ് ശതമാനം ടെസ്റ്റുകൾ പോസിറ്റീവായി.
ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് തരംഗങ്ങൾക്ക് ഇടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി.
മഴക്കാലം മുൻനിർത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധക്ക് എതിരേ മുൻകരുതൽ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.