കേരള എൻട്രൻസ്: അപേക്ഷ നൽകാനുള്ള സമയം നീട്ടി
        
        കേരളത്തിലെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് (കീം) പ്രവേശന പരീക്ഷ കമ്മിഷണർക്ക് അപേക്ഷ നൽകാനുള്ള സമയം 19-ന് വൈകിട്ട് അഞ്ച് വരെ നീട്ടി. ഇന്നലെ വൈകിട്ട് അഞ്ച് വരെ ആയിരുന്നു നേരത്തേ സമയം അനുവദിച്ചിരുന്നത്.