വയനാട്ടിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കൽപ്പറ്റ: വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതി മരണപ്പെട്ടു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. സഹായത്രികയായ അജ്‌മിയ എന്ന കുട്ടിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ് ഇവരെന്നാണ് പ്രാഥമിക വിവരം.