Connect with us

Kerala

കേരളത്തിലെ ജീവനക്കാരെ വോട്ട്‌ ചെയ്യാൻ അനുവദിക്കാതെ റെയിൽവേ

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ ജീവനക്കാർക്ക്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം നൽകാതെ ദക്ഷിണ റെയിൽവേ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റെയിൽവേ ഡിവിഷനുകളിലെ ടി.ടി.ഇ.മാർക്കും കൊമേഴ്‌സ്യൽ ക്ലർക്കുമാർക്കും 22 മുതൽ 27 വരെ റിഫ്രെഷർ ക്ലാസ്‌ ഏർപ്പെടുത്തുകയായിരുന്നു. കേരളത്തിൽ 26നാണ്‌ വോട്ടെടുപ്പ്‌. ആദ്യം 19 മുതലാണ്‌ ക്ലാസുകൾ തുടങ്ങുമെന്ന്‌ അറിയിച്ചിരുന്നത്‌.

തമിഴ്‌നാട്‌ ഡിവിഷനുകളിലെ ജീവനക്കാർ ആവശ്യപ്പെട്ടത്‌ അനുസരിച്ച്‌ പിന്നീട്‌ തീയതി മാറ്റി. കഴിഞ്ഞമാസം തന്നെ പൊതുതെരഞ്ഞെടുപ്പ്‌ തീയതി വന്നിരുന്നു. എന്നിട്ടും പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനുകളിലെ ജീവനക്കാർക്ക്‌ വോട്ടുചെയ്യാനായി തീയതി നീട്ടിയില്ല. തിരുച്ചിറപ്പള്ളിയിലെ സോണൽ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിലാണ്‌ റിഫ്രെഷർ കോഴ്‌സ്‌ നടത്തുന്നത്‌.

കേരളത്തിലെ ജീവനക്കാർക്ക്‌ വോട്ട്‌ ചെയ്യാൻ അവസരം നൽകണമെന്ന്‌ തീയതി അതിന്‌ അനുസരിച്ച്‌ മാറ്റണമെന്ന്‌ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിന്‌ ജോൺ ബ്രിട്ടാസ്‌ എം.പി കത്തയച്ചു.


Share our post

Kerala

ഹാജിമാർക്ക് എയർപോർട്ട് മാറ്റാൻ അവസരം

Published

on

Share our post

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രാനിരക്ക് കൂടുതൽ ആയതിനാൽ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ താല്പര്യമുള്ള തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു .കണ്ണൂർ എയർപോർട്ടിൽ 516 സീറ്റ് ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.

എയർപോർട്ട് മാറ്റുന്നതിന് പതിനേഴാം തീയതി മുതൽ മാർച്ച് 23 വരെ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യഅപേക്ഷയിൽ പുറപ്പെടൽ കേന്ദ്രം ഒന്നാം സ്ഥാനത്ത് കോഴിക്കോടും, രണ്ടാം സ്ഥാനം കണ്ണൂരും തിരഞ്ഞെടുത്ത ഹാജിമാർക്ക് മാത്രമാണ് കേന്ദ്രം മാറ്റാൻ അവസരം.താല്പര്യമുള്ളവർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ (https:/www.hajcommitee.gov.in) ലോഗിൻ ചെയ്ത് (Y) എന്ന് തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്. മാർച്ച് 23 വരെയുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുക്കും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക .ഇത് സംബന്ധിച്ച തീരുമാനങ്ങൾ 25ന് പൂർത്തിയാക്കി തീർത്ഥാടകരെ അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.


Share our post
Continue Reading

Kerala

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് നിയന്ത്രണം വരുന്നു, കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കും

Published

on

Share our post

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ പോലും ലഹരിയില്‍ മുങ്ങുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍, കോളേജ് ടൂറുകള്‍ നിരീക്ഷിക്കാന്‍ നീക്കം.പൊലീസും എക്‌സൈസും ഇതിനുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളേജ് കാമ്ബസുകള്‍ ലഹരി മുക്തമാക്കാന്‍ കാമ്ബസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുമതി നല്‍കിയത് പരിഗണിച്ച്‌ ലഹരിയെകെട്ടുകെട്ടിക്കാന്‍ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണ് നീക്കം.

മദ്ധ്യവേലനവധിക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ വര്‍ഷാന്ത്യപരീക്ഷകള്‍ക്ക് മുന്നോടിയായി വിനോദ യാത്രകളുടെ സമയമാണിപ്പോള്‍.വിനോദയാത്രക്കിടെ രാസലഹരിയുടെ ഉപയോഗവും അക്രമ സംഭവങ്ങളും വ്യാപകമായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നടപടികള്‍ ശക്തമാക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിനോദ യാത്രയ്‌ക്കെത്തുന്ന സംഘങ്ങളും നിരീക്ഷണത്തിലാകും. ലഹരി പിടിക്കപ്പെട്ടാല്‍ വാഹന ഉടമയെയും ജീവനക്കാരെയും കൂടി കേസില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ബോധവത്കരണം നടത്തും സ്‌കൂള്‍- കോളേജ് പ്രിന്‍സിപ്പല്‍മാരും പി.ടി.എ കമ്മിറ്റിയും വിനോദ യാത്രകള്‍ ലഹരിമുക്തമാക്കണമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കും. വിനോദ യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും ബോധവത്കരണം നടത്തും സംശയകരമായ സാഹചര്യത്തിലോ,വിശ്വാസ യോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ വിനോദ യാത്ര വാഹനങ്ങള്‍ പൊലീസും എക്‌സൈസും പരിശോധിക്കും. വിനോദ യാത്ര പോകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ആവശ്യമെങ്കില്‍ അതാത് സ്ഥലങ്ങളിലും നിരീക്ഷണം നടത്തും വിനോദ യാത്ര സംഘങ്ങള്‍ തമ്പടിക്കുന്ന ഹോട്ടലുകളുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ നിരീക്ഷിക്കും.


Share our post
Continue Reading

Kerala

കോളേജിലെ അടി അമ്പലപ്പറമ്പിലേക്കും; ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇതേ കോളെജിലെ പൂർവ വിദ്യാർഥി കാരക്കോണം സ്വദേശിയായ ആദർശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇവർ തമ്മിൽ നേരത്തെയും കോളേജിനുള്ളിൽ ഉണ്ടായിരുന്ന സംഘർഷമാണ് ഉത്സവ സ്ഥലത്തേക്കും എത്തിയത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അന്വേഷത്തിൽ പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോളേജിൽ നേരത്തെയുണ്ടായ തർക്കത്തിൽ ഇവർ ഉൾപ്പെട്ടിരുന്നതായും എന്നാൽ പരാതികൾ ഒന്നും ലഭിക്കാതിരുന്നതിനാൽ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!