തിരഞ്ഞെടുപ്പ്: ഡിജിറ്റല്‍ പോസ്റ്റർ രചന മത്സരം

കണ്ണൂർ : ഹരിത ഇലക്ഷനുമായി ബന്ധപ്പെട്ട് ജില്ല ശുചിത്വ മിഷന്‍ സോഷ്യല്‍ മീഡിയ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കും ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മത്സരം.
‘ഹരിത ചട്ടപാലനം തിരഞ്ഞെടുപ്പില്‍’ എന്നതാണ് വിഷയം. ജെ.പി.ജി ഫോര്‍മാറ്റില്‍ (പിക്സല്‍ സൈസ് 1080:1080) തയ്യാറാക്കിയ പോസ്റ്ററുകളാണ് മത്സരത്തിനായി അയക്കേണ്ടത്.
sbmieckannur@gmail.com എന്ന ഇ-മെയിൽ വിലാസത്തില്‍ പോസ്റ്ററുകൾ ഏപ്രില്‍ 21നകം ലഭിക്കണം.