കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. 

പ്രായോഗിക പരീക്ഷ: ബി.എസ്‌.സി ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിങ് സയൻസ് മൂന്നാം സെമസ്റ്റർ (റഗുലർ/സപ്ലിമെൻ്ററി), നവംബർ 2023, പ്രായോഗിക പരീക്ഷ 22-നും 23-നും തലശ്ശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷ വിജ്ഞാപനം: മേയ് 24-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം.എസ്‌.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകൾക്ക് 23 മുതൽ 26 വരെ പിഴയില്ലാതെയും 29 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനം ‍വെബ്‌സൈറ്റിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!