കന്നഡ നടൻ ദ്വാരകിഷ് അന്തരിച്ചു

ബംഗളൂരു : കന്നഡ നടനും സംവിധായകനും നിർമാതാവുമായ ദ്വാരകിഷ് (ബംഗിൾ ഷമ റാവു ദ്വാരകാനാഥ് – 81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നൂറിലേറെ ചിത്രത്തിൽ അഭിനയിച്ചു. അമ്പതോളം ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമാണ്.
1942ൽ മൈസൂരുവിലെ ഹുൻസുരിലാണ് ജനനം. 1966ൽ തുംഗ പിക്‌ചേഴ്‌സിന്റെ ബാനറിൽ പുറത്തിറങ്ങിയ മമതേയ ബന്ധനയുടെ സഹനിർമാതാവായാണ് ചലച്ചിത്ര രംഗത്തെത്തിയത്. 1969ൽ ആദ്യമായി സ്വതന്ത്ര നിർമാതാവായ മേയർ മുത്തണ്ണ സൂപ്പർ ഹിറ്റായതോടെ ചലച്ചിത്ര രംഗത്ത് ചുവടുറപ്പിച്ചു.
അഭിനേതാവായി തിളങ്ങിയ ദ്വാരകിഷ് ഹാസ്യ വേഷങ്ങളിലൂടെയാണ് കൂടുതൽ ജനപ്രീതി നേടിയത്. വിഖ്യാത ഗായകൻ കിഷോർ കുമാറിനെ ആദ്യമായി കന്നഡയിൽ അവതരിപ്പിച്ചത് ദ്വാരകിഷാണ്.