Kerala
കെ-ടെറ്റ്: ബുധനാഴ്ച മുതൽ അപേക്ഷിക്കാം
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ- യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലംവരെ) അധ്യാപക യോഗ്യതാപരീക്ഷ(കെ-ടെറ്റ്)യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി ബുധനാഴ്‌ചമുതൽ ഏപ്രിൽ 26 വരെ അപേക്ഷിക്കാം.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/കാഴ്‌ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപവീതവും ഫീസ് അടയ്ക്കണം.
ഓൺലൈൻ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ktet.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുപ്രാവശ്യംമാത്രമേ അപേക്ഷിക്കാൻ കഴിയൂ.
അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗനിർദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചുമനസ്സിലാക്കിയശേഷംമാത്രം അപേക്ഷ സമർപ്പിക്കണം.
പേര്, ജനനത്തീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് വിജ്ഞാപനത്തിലെ നിബന്ധനകൾ പ്രകാരമുള്ള ഫോട്ടോ അപലോഡ് ചെയ്യണം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ജൂൺ മൂന്ന്.
Breaking News
ക്രിസ്മസ് ബംപർ: ഭാഗ്യശാലി ഇരിട്ടി സ്വദേശി സത്യൻ; ടിക്കറ്റ് വിറ്റത് മുത്തു ലോട്ടറി ഏജൻസി
തിരുവനന്തപുരം ∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.
രണ്ടാം സമ്മാനം
ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.മൂന്നാം സമ്മാനം: ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589.
നാലാം സമ്മാനം: ΧΑ 461718, ΧΑ 525169, XB 335871, XB 337110, XC 335941, XC 383694, XD 361926, XD 385355, ΧΕ 109755, ΧΕ 154125, XG 296596, XG 531868, ΧΗ 318653, ΧΗ 344782, XJ 326049, XJ 345819, XK 558472, XK 581970, XL 325403, XL 574660.
തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപർ നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.
45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.
Kerala
ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ
കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരാണ് യൂട്യൂബ് ചാനലിൽ ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. എംഎസ് സൊല്യൂഷന്‍സ് ഉടമ എം.എസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായാണ് പരാതി ഉയർന്നത്.
Kerala
ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു
കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിര്‍മലയുടെ മരുമകന്‍ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിച്ചു.
നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു.മരിച്ച മനോജും ഭാര്യാമാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു