കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി ജെ.സി.ഐ

കൂത്തുപറമ്പ് : ജെ.സി.ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി. ജെ.സി.ഐ കൂത്തുപറമ്പ് പ്രസിഡൻറ് കെ.എം. പ്രേംജിത്ത് അധ്യക്ഷനായ ചടങ്ങിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ ടി. ദീപേഷ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ടി. ദിലീപ്കുമാർ, എൻ.പി. പ്രകാശൻ, എൻ.പി. ഋതുൽ, ടി. പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.