അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

കേളകം: അടയ്ക്കാത്തോട് ടൗണിൻ്റെ പരിസരത്ത് അനധികൃത മദ്യവിൽപനയും മദ്യപന്മാർ തമ്മിലുള്ള ഏറ്റുമുട്ടലും പതിവാകുന്നതായി പരാതി. അടയ്ക്കാത്തോട് സാംസ്കാരിക കേന്ദ്രത്തിൻ്റെ പരിസരത്തും, തടിമില്ല്, ക്ഷീരസംഘം എന്നിവയുടെ സമീപത്തും തമ്പടിക്കുന്ന മദ്യപന്മാർ തമ്മിലാണ് വാക്കേറ്റവും തമ്മിലടിയും പതിവാകുന്നത്.
ടൗൺ പരിസരം കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പനയും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. പതിവായി പ്രശ്നങ്ങളുണ്ടാക്കുന്നവരുടെ ലിസ്റ്റ് പോലീസ് പരിശോധിക്കുകയും, പ്രദേശത്ത് നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. സ്ഥലത്തെ സി.സി.ടി .വി കാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാണ് വ്യാപാരികൾക്കൊപ്പം നാട്ടുകാരുടെയും ആവശ്യം.