സി.പി.എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി.സി കുറുപ്പ് അന്തരിച്ചു

പന്തളം : മുതിർന്ന സി.പി.എം നേതാവും സി.പി.എം മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ പന്തളം പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി. ചന്ദ്രശേഖരക്കുറുപ്പ് (കെ.പി.സി കുറുപ്പ്- 81) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശേരിയിലുളള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 8.15ന് ആയിരുന്നു അന്ത്യം. പ്രായാധിക്യത്തെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിലായിരുന്നു.
കർഷക സംഘം പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്, സി.ഐ.ടി.യു നേതാവ്, പന്തളം സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ- രമാദേവി (റിട്ട അധ്യാപിക).