ഇന്ത്യന്‍ ആര്‍മിയുടെ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിന് അപേക്ഷിക്കാം
ഇന്ത്യന്‍ ആര്‍മിയുടെ 140ാമത് ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 2025 ജനുവരിയില്‍ ഈ കോഴ്‌സ് ആരംഭിക്കും. എന്‍ജിനീയറിങ്ങ് ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ പരിശീലനത്തിന് 12 ആഴ്ച മുന്‍പ് എന്‍ജിനിയറങ് ബിരുദം പൂര്‍ത്തിയാക്കിയതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മതിയാവും.
20 മുതല്‍ 27 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ഒൻപത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: www.joinindianarmy.nic.in/Authentication.aspx