യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പട്ടാമ്പി : കൊടുമുണ്ട തീരദേശ റോഡിൽ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആസ്പത്രി ജീവനക്കാരിയാണ് പ്രവിയ.രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം.യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് പറയുന്നത്.
സംഭവത്തിലെ പ്രതിയായ യുവാവിനെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്ത് പ്രവിയയുടെ സ്കൂട്ടർ മറിഞ്ഞു കിടപ്പുണ്ട്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.