പേരാവൂരിൽ എൽ.ഡി.എഫിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു

പേരാവൂർ: എം.വി.ജയരാജൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ പേരാവൂർ മേഖലയിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി.മുരിങ്ങോടി പാറങ്ങോട്ട് കോളനിക്ക് സമീപവും ബാംഗളക്കുന്ന് ഞാലിൽ പീടികക്ക് സമീപവും മുരിങ്ങോടി കളക്കുടുമ്പ് കോളനിക്ക് സമീപവും സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതായി സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. എ. രജീഷ് പേരാവൂർ പോലീസിൽ പരാതി നല്കി.പരാജയ ഭീതി മൂത്ത യു. ഡി.എഫുകാരാണ് ജയരാജന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതെന്ന് സി.പി. എം ആരോപിച്ചു.