Kerala
രാജ്യത്താകെ ഹിറ്റായി കൊച്ചി വാട്ടര്‍മെട്രോ; മാതൃകയാക്കാനൊരുങ്ങി മറ്റു സംസ്ഥാനങ്ങള്‍
കൊച്ചി: രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ കൊച്ചിയില്‍ തുടങ്ങിയിട്ട് 25-ന് ഒരു വര്‍ഷമാകും. 18 ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തത്. കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനില്‍ ഒന്നായി വാട്ടര്‍മെട്രോ മാറിക്കഴിഞ്ഞു. ടൂര്‍ പാക്കേജുകളിലെല്ലാം വാട്ടര്‍മെട്രോ യാത്രയും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ഏക വാട്ടര്‍മെട്രോ എന്നതാണ് ആകര്‍ഷണം.
വിനോദസഞ്ചാരികളെ കൂടി ലക്ഷ്യമിട്ട് കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഇതിനൊപ്പം മറ്റു സംസ്ഥാനങ്ങളും വാട്ടര്‍മെട്രോയില്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 നഗരങ്ങളില്‍ വാട്ടര്‍മെട്രോ നടപ്പാക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേരളത്തില്‍ കൊല്ലവും വാട്ടര്‍മെട്രോയ്ക്കായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ്.
ഈ മാസം 11 വരെയുള്ള കണക്കുകളനുസരിച്ച് 18,87,913 പേരാണ് വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തത്. കഴിഞ്ഞദിവസങ്ങളില്‍ പ്രതിദിനം ശരാശരി 6,721 യാത്രക്കാരുണ്ടായതായി കെ.എം.ആര്‍.എല്‍. അധികൃതര്‍ പറയുന്നു. അവധിക്കാലമായതിനാല്‍ ഇത് 10,000 ത്തോളമെത്തുമെന്നാണ് പ്രതീക്ഷ.
സര്‍വീസ് ആരംഭിച്ച് ആറുമാസത്തിനകംതന്നെ വാട്ടര്‍മെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. വൈറ്റില-കാക്കനാട്, ഹൈക്കോടതി-വൈപ്പിന്‍ എന്നീ റൂട്ടുകളിലായി തുടങ്ങിയ പദ്ധതി പിന്നീട് ബോള്‍ഗാട്ടിയിലേക്കും സര്‍വീസ് തുടങ്ങി. നിലവില്‍ ഒന്‍പത് ടെര്‍മിനലുകളുണ്ട്. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ എന്നീ നാലു ടെര്‍മിനലുകള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഉദഘാടനം ചെയ്തത്.
പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടണ്‍ ഐലന്‍ഡ്, കടമക്കുടി, മട്ടാഞ്ചേരി തുടങ്ങിയ ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വാട്ടര്‍മെട്രോ പൂര്‍ണ സജ്ജമാകുന്നതോടെ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളാണ് സര്‍വീസ് നടത്തുക. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച അത്യാധുനിക ബോട്ടുകളാണ് വാട്ടര്‍മെട്രോയില്‍ സര്‍വീസ് നടത്തുന്നത്.
വാട്ടര്‍മെട്രോ ഇങ്ങനെ
13 ബോട്ടുകളാണ് വാട്ടര്‍മെട്രോയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്. വിനോദസഞ്ചാരികള്‍ ഏറെയുള്ള ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഈ അവധിക്കാലത്തുതന്നെ സര്‍വീസ് തുടങ്ങുമെന്ന് കെ.എം.ആര്‍.എല്‍. അധികൃതര്‍ പറയുന്നു. കൊച്ചി കപ്പല്‍ശാലയില്‍നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി ബോട്ടുകള്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങും. 20 മുതല്‍ 40 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
റൂട്ടുകള്‍ ഇങ്ങനെ
* വൈറ്റില-കാക്കനാട്
* ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍
* ഹൈക്കോടതി- ബോള്‍ഗാട്ടി-മുളവുകാട് നോര്‍ത്ത്- സൗത്ത് ചിറ്റൂര്‍ (ഇതില്‍ മുളവുകാട് നോര്‍ത്ത് ടെര്‍മിനലില്‍ നിലവില്‍ ബോട്ട് നിര്‍ത്തുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കകം സര്‍വീസ് തുടങ്ങും.)
* സൗത്ത് ചിറ്റൂര്‍- ഏലൂര്‍-ചേരാനല്ലൂര്‍
ടൂറിസം സാധ്യതകളേറെ
വിനോദസഞ്ചാരമേഖലയില്‍ വാട്ടര്‍മെട്രോയ്ക്ക് ഏറെ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആര്‍.എല്‍. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ദ്വീപുകളിലേക്ക് വാട്ടര്‍മെട്രോയില്‍ യാത്രചെയ്‌തെത്തുന്നവര്‍ക്കായി കലാപരിപാടികളും വിനോദങ്ങളും ഒരുക്കാന്‍ പദ്ധതിയുണ്ട്. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
Kerala
ഒ.പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം :സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യു.എച്ച്.ഐ.ഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ.പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്.14 ലധികം സ്ഥാപനങ്ങളില്‍ പുതുതായി ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കൂടാതെ ജില്ലയിലെ താലൂക്ക് ആശുപത്രി മുതല്‍ മുകളിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഒ.പി ബുക്കിങ് ഉടന്‍ ആരംഭിക്കും.
നിലവില്‍, പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കായി മുന്‍കൂറായി ബുക്ക് ചെയ്യാം. എത്ര ഡോക്ടര്‍മാര്‍ ബുക്കിങ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കല്‍ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങള്‍, ഡോക്ടറുടെ മരുന്നു കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.ബുക്കു ചെയ്യുന്നതിനോടൊപ്പം ഒ പി ടിക്കറ്റ് ചാര്‍ജുകളുടെ ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, രോഗികള്‍ക്ക് ക്യൂവില്‍ നിൽക്കാതെ ഒ.പി.ടിക്കറ്റ് ബുക്കു ചെയ്യുകയും ചെയ്യാം. ആരോഗ്യ സ്ഥാപനങ്ങളിലെ ഒ.പി റിസപ്ഷന്‍ കൗണ്ടറുകളുടെ കേന്ദ്രങ്ങളിലെ നീണ്ട ക്യൂവുകള്‍ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്‌കാന്‍ ആന്‍ഡ് ബുക്ക് എന്ന സംവിധാനം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിട്ടുള്ളത്.സ്ഥാപനത്തിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഡോക്ടറുടെ കണ്‍സള്‍ട്ടേഷനായി ലഭ്യമായ ടോക്കണ്‍ നമ്പര്‍ ലഭിക്കും. ടോക്കണ്‍ ജനറേഷന്‍ സമയത്ത് ബാധകമായ എല്ലാ ഒപി ചാര്‍ജുകളും ഓണ്‍ലൈനായി അടക്കാം. നിലവില്‍ മലപ്പുറം ജില്ലയിലെ ഇ ഹെല്‍ത്ത് സംവിധാനം നിലവിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ പോസ് മെഷീന്‍ വഴി എല്ലാ ബില്ലിങ് പേയ്മെന്റുകളും നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Kerala
തൊഴിലാളികളുടെ ക്ഷേമത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനും അതിഥി ആപ്പ് രജിസ്ട്രേഷൻ
കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിനുമായി അതിഥി ആപ്പ് രജിസ്ട്രേഷൻ തുടരുന്നു. അതിഥി തൊഴിലാളികളെ ജോലിചെയ്യിക്കുന്ന തൊഴിലുടമകൾ, കോൺട്രാക്ടർമാർ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്മെന്റ്) അറിയിച്ചു. ഫോൺ : 0497 2700353
Kerala
കെ.എസ്.ഇ.ബി സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ വിവിധ ടീമുകളിലായി സ്പോര്‍ട്സ് ക്വാട്ടയില്‍ 2023 വര്‍ഷത്തെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പുരുഷന്‍മാരുടേയും, വനിതകളുടേയും വോളിബോള്‍, ബാസ്കറ്റ്ബോള്‍ ടീമുകളില്‍ ഓരോന്നിലും രണ്ട് വീതവും, ഫുട്ബോള്‍ പുരുഷ ടീമില്‍ മൂന്ന് വീതം പേര്‍ക്കുമാവും നിയമനം ലഭിക്കുക.ഇത് സംബന്ധിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് www.kseb.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു