Connect with us

Kerala

വീട്ടിലെത്തി വോട്ടു ചെയ്യിപ്പിക്കൽ: തിങ്കളാഴ്ച ആരംഭിക്കും

Published

on

Share our post

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞ വരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവർത്തനം ഏപ്രിൽ 15 ന് ആരംഭിക്കും. ഏപ്രിൽ 20 വരെയാണ് ഈ സൗകര്യം. കണ്ണൂർ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് 85+, ഭിന്നശേഷിക്കാർ എന്ന വിഭാഗങ്ങളിൽ പോസ്റ്റൽ ബാലറ്റിന് അർഹരായിക്കുന്നത്. ഇതിനായി ആകെ 149 ടീമുകളെയാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഒരു ടീമിൽ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ, പോലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവർ ഉണ്ടാകും.

കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം. ഈ 149 ടീമുകൾക്ക് 15-ാം തീയതി രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. തുടർന്ന് ഈ ടീം അർഹരായവരുടെ വീടുകൾ സന്ദർശിച്ച് വോട്ടു ചെയ്യിക്കും. വോട്ടറെ ഫോണിലൂടെയോ ബി എൽ ഒ മാർ വഴിയോ സന്ദർശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും. വോട്ട് ചെയ്യിപ്പിച്ചതിനു ശേഷം അന്ന് വൈകിട്ട് തന്നെ പോസ്റ്റൽ ബാലറ്റ്കൾ ഉപവരണാധികാരിക്ക് കൈമാറുകയും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ചെയ്യും. ആദ്യ ദിവസം വോട്ടർ വീട്ടിലില്ലെങ്കിൽ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടിൽ വരികയും വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും.

രണ്ടാമത്തെ സന്ദർശനത്തിൻ്റെ തീയതി ആദ്യസദർശന വേളയിൽ തന്നെ വോട്ടറുടെ വീട്ട്കാരെ അറിയിച്ചിരിക്കും. രണ്ടാമത്തെ സന്ദർശനവേളയിലും വോട്ടർ വീട്ടിലില്ലെങ്കിൽ പിന്നെ ഒരു അവസരം നൽകുന്നതല്ല. അന്ധതകൊണ്ടോ ശാരീരിക അവശതകൾ കൊണ്ടോ സ്വയം വോട്ടു ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ വോട്ടർക്ക് തൻ്റെ വോട്ട് രേഖപ്പെടുത്തുവാൻ സഹായിയെ വെക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാൽ മതി. എന്നാൽ സഹായിയായിട്ട് കൂടെ വന്നിരിക്കുന്ന ടീം അംഗങ്ങളെയോ , സ്ഥാനാർഥിയുടെ പ്രതിനിധികളോയോ , സ്ഥാനാർഥിയെയോ വെക്കാൻ പാടില്ല.

സഹായിക്ക് 18 വയസ് പൂർത്തിയായിരിക്കണം . സഹായിയും സത്യ പ്രസ്താവന എഴുതി ഒപ്പിട്ട് ടീമിന് നൽകണം.വോട്ടു രഹസ്യമായി രേഖപ്പെടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും തിരഞ്ഞെടുപ്പ് ടീം വോട്ടറുടെ വീട്ടിൽ ചെയ്ത് തരും.കണ്ണൂർ മണ്ഡലത്തിൽ ആകെ 8457 പേരാണ് 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ വിഭാഗത്തിലേക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി അപേക്ഷിച്ചത്. രേഖകൾ പരിശോധിച്ചതിനു ശേഷം 8434 പേർ ഈ വിഭാഗത്തിൽ അർഹരാണ് എന്ന് കണ്ടെത്തി.

ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 3948 പേരാണ് അപേക്ഷിച്ചത്. ഇതിൽ 2526 പേർ രേഖകൾ പരിശോധിച്ചതിനു ശേഷം അർഹരാണെന്ന് കണ്ടെത്തി.പോസ്റ്റൽ ബാലറ്റിന് അർഹരായ 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടയും ഭിന്നശേഷിക്കാരുടെയും നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്ക് 85 വയസ്സ് കഴിഞ്ഞവർ തളിപ്പറമ്പ്- 1221ഇരിക്കൂർ – 1568അഴീക്കോട് -887കണ്ണൂർ – 985ധർമ്മടം – 1264മട്ടന്നൂർ – 1284പേരാവൂർ – 1225ഭിന്നശേഷിക്കാർതളിപ്പറമ്പ്- 452ഇരിക്കൂർ – 381അഴീക്കോട് – 248കണ്ണൂർ – 247ധർമ്മടം – 427മട്ടന്നൂർ – 474പേരാവൂർ – 297


Share our post

Kerala

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലു തേച്ചു; മൂന്ന് വയസുകാരി മരിച്ചു

Published

on

Share our post

പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


Share our post
Continue Reading

Kerala

മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ

Published

on

Share our post

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങുകയായിരുന്നു. പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാംപിളുകൾ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്.

അതേസമയം, സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പതോളജി വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. ലാബിൽ എത്തിക്കുന്ന സാംപിളുകൾ കൈപ്പറ്റിയാൽ മാത്രമാണ് തനിക്ക് ഉത്തരവാദിത്തം.
നാല് തിയേറ്ററുകളിൽ നിന്നായി രണ്ട് ഡിപ്പാർട്ട്മെന്റുകളിലേക്ക് എത്തിച്ചവയാണ് ഇവ.നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് താൻ കാര്യം അറിയുന്നത്. സാധാരണ ലാബിന്റെ ഉള്ളിലേക്കാണ് എത്തിക്കാറുള്ളതെന്നും
ഇന്ന് സ്റ്റെയർകേസിൽ വെച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. സാംപിൾ തിരികെ എത്തിച്ചതായും കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും മേധാവി ലൈല രാജി കൂട്ടിച്ചേർത്തു.മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയിൽ ഇയാളിൽ നിന്നും കാണാതായ സാംപിൾ കണ്ടെടുത്തു. ആക്രിക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. അലക്ഷ്യമായി സൂക്ഷിച്ചിരുന്നതിനാൽ പാഴ് വസ്തുക്കളാണെന്ന് കരുതിമാറിയെടുത്തതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.


Share our post
Continue Reading

Kerala

ഹാജിമാർക്ക് എയർപോർട്ട് മാറ്റാൻ അവസരം

Published

on

Share our post

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രാനിരക്ക് കൂടുതൽ ആയതിനാൽ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ താല്പര്യമുള്ള തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു .കണ്ണൂർ എയർപോർട്ടിൽ 516 സീറ്റ് ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.

എയർപോർട്ട് മാറ്റുന്നതിന് പതിനേഴാം തീയതി മുതൽ മാർച്ച് 23 വരെ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യഅപേക്ഷയിൽ പുറപ്പെടൽ കേന്ദ്രം ഒന്നാം സ്ഥാനത്ത് കോഴിക്കോടും, രണ്ടാം സ്ഥാനം കണ്ണൂരും തിരഞ്ഞെടുത്ത ഹാജിമാർക്ക് മാത്രമാണ് കേന്ദ്രം മാറ്റാൻ അവസരം.താല്പര്യമുള്ളവർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ (https:/www.hajcommitee.gov.in) ലോഗിൻ ചെയ്ത് (Y) എന്ന് തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്. മാർച്ച് 23 വരെയുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുക്കും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക .ഇത് സംബന്ധിച്ച തീരുമാനങ്ങൾ 25ന് പൂർത്തിയാക്കി തീർത്ഥാടകരെ അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!