ശബരിമലയില്‍ മധ്യവയസ്കനായ അയ്യപ്പഭക്തന്‍ മരിച്ചനിലയില്‍

ശബരിമല: ശബരിപീഠത്തിന് സമീപം അയ്യപ്പഭക്തനെ മരിച്ചനിലയില്‍ കണ്ടെത്തി. വഴിയില്‍നിന്ന് 25 മീറ്റര്‍ ഉള്ളിലേക്ക് മാറി കാട്ടിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടത്.
മരണകാരണം ഹൃദയാഘാതമാണെന്ന് കരുതുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം വരും. ഇതര സംസ്ഥാനക്കാരനാണെന്നാണ് സൂചന. സന്നിധാനം പോലിസ് സ്ഥലത്തെത്തി മൃതദേഹം പമ്പ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.