വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം

Share our post

കട്ടപ്പന : തമിഴ് നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ മിനി ബസ് മറിഞ്ഞ് ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചു. 16 ഓളം പേർക്ക് പരിക്കേറ്റു. രാവിലെ 9 നായിരുന്നു അപകടം. രാജേശ്വരി (38) , സന(7) എന്നിവരാണ് മരിച്ചത്.

ഉടുമ്പൻചോല പഞ്ചായത്തിൽ വട്ടക്കണ്ണി പാറയ്ക്കും ശ്ലീവാമല പള്ളിക്കും മധ്യേയാണ് ടി എൻ 43 44 24 എസ്. എം ടൂർ ആൻഡ് ട്രാവൽസ് മറിഞ്ഞത്. കൊടുംവളവിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് കുറ്റിയിലിടിച്ച് മറിയുകയായിരുന്നു. ഒന്നുമറിഞ്ഞ് നിന്നതിനാൽ വൻ അപകടം ഒഴിവായി.

പരിക്കേറ്റവരെ രാജാക്കാട് ഗവ.ആശുപത്രിയിലും അടിമാലി താലൂക്കാശുപത്രി ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ പേരു വിവരം ലഭ്യമായിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!