തൊണ്ടിയിൽ റോയൽ കാറ്ററിംഗ് പ്രവർത്തനം തുടങ്ങി

പേരാവൂർ : രുചിഭേദങ്ങളുടെ പാതയിൽ നൂതന വിസ്മയങ്ങളൊരുക്കി റോയൽ കാറ്റിംഗ് പ്രവർത്തനം തുടങ്ങി. മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാദർ ജോസ് മുണ്ടക്കൽ വെഞ്ചരിപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, തൊണ്ടിയിൽ യൂണിറ്റ് പ്രസിഡന്റ് എസ്തപ്പാൻ തട്ടിൽ, റോയൽ കാറ്ററിംഗ് എം.ഡി. സതീഷ് മണ്ണാറുകുളം, അമീർ കണ്ണാടിപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു.