വീടിനുള്ളിലെ ചൂട് കുറയ്ക്കണോ ; ഈ വഴികള്‍ പരീക്ഷിക്കാം

നാടും വീടും ചുട്ടുപൊള്ളുകയാണ്. എന്തൊക്കെ ചെയ്തിട്ടും ഉരുകിയൊലിക്കുന്ന അവസ്ഥയാണ്. ഫാനും എസിയും മുഴുവന്‍ സമയം ഉപയോഗിച്ചിട്ടും ഒരു മാറ്റവുമില്ല. വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
രാവിലെ തന്നെ ജനാല തുറന്നിടുകയാണ് നമ്മളില്‍ കൂടുതല്‍ പേരും ചെയ്യുന്നത്. രാത്രിയില്‍ അടച്ചിടുകയും ചെയ്യും. വീടിനുള്ളിലെ തണുപ്പ് നിലനില്‍ക്കാല്‍ പകല്‍സമയം ജനാല തുറന്നിടരുത്. പകല്‍ ജനാല തുറന്നിടുന്നത് ചൂട് അകത്തേയ്ക്ക് കയറുന്നതിനും വീടിനുള്ളിലെ വസ്തുക്കളും ചൂടാക്കുന്നതിനും കാരണമാകും. ജനാലകളില്‍ നിര്‍ബന്ധമായും കര്‍ട്ടന്‍ ഉപയോഗിക്കണം. കൂളര്‍ ഗ്ലാസ് ഒട്ടിക്കുകയും വേണമെങ്കില്‍ ചെയ്യാം.
രാത്രി ജനാല തുറന്നിടാന്‍ ശ്രദ്ധിക്കണം. തണുത്ത വായു വീടിനുള്ളിലേയ്ക്ക് കയറാന്‍ ഗുണം ചെയ്യും. ടേബിള്‍ഫാന്‍ ജനാലയുടെ അരികില്‍ വെക്കാന്‍ ശ്രദ്ധിക്കാം. ഇത് റൂമിനുള്ളിലെ ചൂട് വായു പുറത്തേയ്ക്ക് പോകാന്‍ സഹായിക്കും. സീലിങ് ഫാന്‍ മീഡിയം സ്പീഡില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മുറിയില്‍ ബക്കറ്റില്‍ വെള്ളം പിടിച്ചുവെക്കാം.
രാത്രിയില്‍ മുറിയുടെ തറ തുടച്ചിടുന്നതും തണുപ്പ് പ്രദാനം ചെയ്യും.സ്റ്റീല്‍ പാത്രത്തില്‍ ഐസ് ക്യൂബുകള്‍ നിറച്ച് ഫാനിന് താഴെ വെയ്ക്കാം. ഇത് മുറിയില്‍ തണുപ്പ് പകരും. ഫാനിന്റെ കാറ്റിനും കുളിര്‍മ പകരും. വീടിനുള്ളില്‍ ചെടികള്‍ വെച്ചുപിടിക്കുന്നതും നല്ലതാണ്. പൂ പാത്രങ്ങളിലും വെള്ളം നിറച്ചുവെക്കുന്നത് ചൂട് കുറയ്ക്കാന്‍ നല്ലതാണ്. എതിർ ദിശയിലെ ജനാലകള്‍ തുറന്നിടുന്നതും ചൂടിനെ പുറന്തള്ളാന്‍ സഹായിക്കും. വീടിന് ഇളംനിറങ്ങള്‍ നല്‍കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും.