Kerala
പൊലീസിന്റെ പേരിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി

തിരുവനന്തപുരം: പൊലീസിന്റെ പേരിൽ സംസ്ഥാനത്ത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്. പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻറലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ടാണ് പണം തട്ടുന്നത്.
സൈബർ സെല്ലുകളിലും പൊലീസ് സൈബർ സ്റ്റേഷനുകളിലും പരാതി കുന്നുകൂടിയതോടെ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഓഫിസിൽ നിന്നെന്ന വ്യാജേന ലഭിച്ച ഫോൺ സന്ദേശത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി നഷ്ടമായി. മുംബൈ പൊലീസിൽ നിന്ന് എന്ന പേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റൊരാളുടെ 30 ലക്ഷം കവർന്നത്.
പണം നഷ്ടപ്പെട്ടാൽ ആദ്യ മണിക്കൂറിൽ തന്നെ 1930 എന്ന നമ്പറിൽ അറിയിച്ചാൽ തിരിച്ചുപിടിക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം ഫോൺ കാൾ ലഭിച്ചാലുടൻ 1930 എന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അന്വേഷണ ഏജൻസികൾ സംശയാസ്പദമായി കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായി മരവിപ്പിക്കാൻ കഴിയും. പരിശോധനക്കായി സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഡി.ജി.പി അറിയിച്ചു.
Kerala
തൃശ്ശൂര്‍ സ്വദേശിനി ബെംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍

മാള(തൃശ്ശൂര്‍): ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല.
സഹോദരങ്ങള്‍: അമല്‍ശ്രീ, ആദിദേവ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് കൊരട്ടി ശ്മശാനത്തില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
health
ഡെങ്കിപ്പനി രണ്ടാമതും വരുന്നത് അപകടം, വേണം അതിജാഗ്രത; രോഗനിർണയവും ചികിത്സയും വൈകരുത്

കണ്ണൂർ: വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.
കഴിഞ്ഞവർഷം 20,568 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം.
രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.
പ്രതിരോധത്തിലെ അപൂർവ പ്രതിഭാസം
ഫ്ളാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല് സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ.
രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.
അപകടമാകുന്ന ആന്തരിക രക്തസ്രാവം
വ്യത്യസ്ത ടൈപ്പിൽപ്പെട്ട വൈറസിൻ്റെ ആക്രമണം ഉണ്ടായാൽ നേരത്തേ ഉണ്ടായ ആന്റിബോഡിയും വൈറസുമായി പ്രതിപ്രവർത്തനം നടന്ന് ഒരു സംയുക്തം ഉണ്ടാകുന്നു. ഇത് പ്രതിരോധകോശങ്ങളിൽ പ്രവേശിച്ച് സൈറ്റോകൈൻ സ്റ്റോം എന്ന പ്രതിഭാസത്തിന് വഴിവെക്കുകയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകൾ വന്നെത്താം. അതിനാൽ രോഗനിർണയവും ചികിത്സയും വൈകരുത്.
career
പ്ലസ്ടുക്കാര്‍ക്ക് അവസരം, ആര്‍മിയില്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ ആർമിയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്‌കീം-54) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 90 ഒഴിവുണ്ട്. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ് കമ്മിഷൻ നിയമനമാണ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജെഇഇ (മെയിൻ) സ്‌കോർ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെട്ട പ്ലസ്ടു ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും മൂന്നും ചേർത്ത് 60 ശതമാനം മാർക്കുവേണം. അപേക്ഷകർ 2025-ലെ ജെഇഇ (മെയിൻ) എഴുതിയവരാകണം. പ്രായം: 2006 ജൂലായ് രണ്ടിനുമുൻപോ 2009 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരാവാൻ പാടില്ല (രണ്ട് തീയതികളും ഉൾപ്പെടെ). സ്‌റ്റൈപെൻഡ്/ ശമ്പളം: ട്രെയിനിങ് കാലത്ത് 56,100 രൂപയാവും പ്രതിമാസ സ്‌റ്റൈപെൻഡ്. ട്രെയിനിങ് പൂർത്തിയാക്കിയശേഷം ആദ്യം നിയമിക്കപ്പെടുന്ന ലെഫ്റ്റനന്റ് റാങ്കിൽ 56,100-1,77,500 രൂപയാണ് ശമ്പളസ്‌കെയിൽ. മറ്റ് അലവൻസുകളും ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദർശിക്കുക. അവസാന തീയതി: ജൂൺ 12
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്