Kerala
ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷിക്കാം, കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

മൂല്യനിർണയ ക്യാമ്പിൽ മാറ്റം
16 മുതൽ 20 വരെ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യു.ജി. റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളായി തിരഞ്ഞെടുക്കപ്പെട്ട ഗവ. കോളേജ് മലപ്പുറം, ഗവ. വിക്ടോറിയ കോളേജ് എന്നിവ യഥാക്രമം എൻ.എസ്.എസ്. കോളേജ് മഞ്ചേരി, മേഴ്സി കോളേജ് പാലക്കാട് എന്നിവയിലേക്ക് മാറ്റി.
ബി.ടെക്. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024-25 വർഷത്തെ പ്രവേശനത്തിനായി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, മെക്കാനിക്കൽ, പ്രിന്റിങ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഹെൽപ്പ് ഡെസ്‌ക്. കീം എഴുതാത്തവർക്കും പ്രവേശനം നേടാം. ഫോൺ: 9567172591.
ജൂനിയർ റിസർച്ച് ഫെലോ
ബോട്ടണി പഠനവകുപ്പിൽ ഡി.എസ്.ടി.- എസ്.ഇ.ആർ.ബി. കോർ റിസർച്ച് ഗ്രാന്റ് (സി.ആർ.ജി.) പ്രോജക്ടിനു കീഴിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. കാലാവധി മൂന്നുവർഷം. അവസാന തീയതി 24. കൂടുതൽ വിവരങ്ങൾക്ക്: ഡോ. സി. പ്രമോദ്, ഇ-മെയിൽ: cpramod4@gmail.com, ഫോൺ: 9446992507.
പരീക്ഷാഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് നവംബർ 2023, 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം 24 വരെ.
Kerala
ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലു തേച്ചു; മൂന്ന് വയസുകാരി മരിച്ചു


പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Kerala
മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ


തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങുകയായിരുന്നു. പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാംപിളുകൾ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്.
അതേസമയം, സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പതോളജി വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. ലാബിൽ എത്തിക്കുന്ന സാംപിളുകൾ കൈപ്പറ്റിയാൽ മാത്രമാണ് തനിക്ക് ഉത്തരവാദിത്തം.
നാല് തിയേറ്ററുകളിൽ നിന്നായി രണ്ട് ഡിപ്പാർട്ട്മെന്റുകളിലേക്ക് എത്തിച്ചവയാണ് ഇവ.നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് താൻ കാര്യം അറിയുന്നത്. സാധാരണ ലാബിന്റെ ഉള്ളിലേക്കാണ് എത്തിക്കാറുള്ളതെന്നും
ഇന്ന് സ്റ്റെയർകേസിൽ വെച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. സാംപിൾ തിരികെ എത്തിച്ചതായും കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും മേധാവി ലൈല രാജി കൂട്ടിച്ചേർത്തു.മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയിൽ ഇയാളിൽ നിന്നും കാണാതായ സാംപിൾ കണ്ടെടുത്തു. ആക്രിക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. അലക്ഷ്യമായി സൂക്ഷിച്ചിരുന്നതിനാൽ പാഴ് വസ്തുക്കളാണെന്ന് കരുതിമാറിയെടുത്തതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
Kerala
ഹാജിമാർക്ക് എയർപോർട്ട് മാറ്റാൻ അവസരം


കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രാനിരക്ക് കൂടുതൽ ആയതിനാൽ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ താല്പര്യമുള്ള തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു .കണ്ണൂർ എയർപോർട്ടിൽ 516 സീറ്റ് ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.
എയർപോർട്ട് മാറ്റുന്നതിന് പതിനേഴാം തീയതി മുതൽ മാർച്ച് 23 വരെ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യഅപേക്ഷയിൽ പുറപ്പെടൽ കേന്ദ്രം ഒന്നാം സ്ഥാനത്ത് കോഴിക്കോടും, രണ്ടാം സ്ഥാനം കണ്ണൂരും തിരഞ്ഞെടുത്ത ഹാജിമാർക്ക് മാത്രമാണ് കേന്ദ്രം മാറ്റാൻ അവസരം.താല്പര്യമുള്ളവർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ (https:/www.hajcommitee.gov.in) ലോഗിൻ ചെയ്ത് (Y) എന്ന് തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്. മാർച്ച് 23 വരെയുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുക്കും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക .ഇത് സംബന്ധിച്ച തീരുമാനങ്ങൾ 25ന് പൂർത്തിയാക്കി തീർത്ഥാടകരെ അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്