പോക്‌സോ പ്രതിക്ക് 25 വർഷം കഠിന തടവ്

കണ്ണൂർ: പ്രായ പൂർത്തിയാകാത്ത സഹോദരികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നീർവേലി കണ്ടംകുന്ന് സ്വദേശി കെ.വത്സനെ (60) തലശ്ശേരി അതി വേഗ പോക്‌സോ കോടതി ജഡജി ടിറ്റി ജോർജ് 25 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.2020 ആഗസ്റ്റ് 22 നാണ് കേസിന് ആസ്പദമായ സംഭവം. അമ്മയോടൊപ്പം സാധനങ്ങൾ വാങ്ങാൻ ഓട്ടോയിൽ പുറത്ത് പോയ കുട്ടികളെ പ്രതി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം.ബാസുരി ഹാജരായി. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരിക്കെ പി.എ. ബുനുമോഹൻ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.