സെറ്റ് അപേക്ഷ ഏപ്രിൽ 25 വരെ നല്‍കാം

ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാന തല യോഗ്യത നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 25 വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ 28, 29, 30 തീയതികളില്‍ അവസരമുണ്ട്.
സെറ്റ് പരീക്ഷ ജൂലൈ 28ന് നടത്തും. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പെടുന്നവര്‍ അതിൻ്റെ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2023 മാര്‍ച്ച് 17നും 2024 ഏപ്രില്‍ 30നും ഇടയില്‍ ലഭിച്ചത്) സെറ്റ് പാസ്സാകുമ്പോള്‍ ഹാജരാക്കണം.