Connect with us

Kerala

കേരളത്തിന് മൂ​ന്ന് സ​മ്മ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ

Published

on

Share our post

കൊ​ല്ലം: സ​മ്മ​ർ സീ​സ​ണി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ന് മൂ​ന്നു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. സെ​ക്ക​ന്ത​രാ​ബാ​ദ് – കൊ​ല്ലം, ഷാ​ലി​മാ​ർ – കൊ​ച്ചു​വേ​ളി, എ​റ​ണാ​കു​ളം – ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക.

07193 സെ​ക്ക​ന്ത​രാ​ബാ​ദ് – കൊ​ല്ലം സ്പെ​ഷ​ൽ 17, 24, മേ​യ് ഒ​ന്ന്, എ​ട്ട്, 15, 22, 29, ജൂ​ൺ 12, 19, 26 ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.40 ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 11.55 ന് ​കൊ​ല്ല​ത്ത് എ​ത്തും.

07194 കൊ​ല്ലം – സെ​ക്ക​ന്ത​രാ​ബാ​ദ് സ​ർ​വീ​സ് 19, 26, മേ​യ് മൂ​ന്ന്, 10, 17, 24, 31 ജൂ​ൺ 14, 21, 28 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 2.30 ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​ത്രി 7.40 ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ൽ എ​ത്തും. ഏ​സി ഫ​സ്റ്റ് ക്ലാ​സ് – ര​ണ്ട്, ഏ​സി ടൂ ​ട​യ​ർ – ആ​റ്, ഏ​സി ത്രീ ​ട​യ​ർ – 10, സ്ലീ​പ്പ​ർ ക്ലാ​സ്-​ര​ണ്ട്, ജ​ന​റ​ൽ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. ഇ​രു ദി​ശ​ക​ളി​ലു​മാ​യി 22 ട്രി​പ്പു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഷാ​ലി​മാ​ർ-​കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ സൂ​പ്പ​ർ ഫാ​സ്റ്റ് സ്പെ​ഷ​ൽ ഇ​രു ദി​ശ​ക​ളി​ലു​മാ​യി 16 സ​ർ​വീ​സു​ക​ൾ ഓ​ടി​ക്കും. 06081 കൊ​ച്ചു​വേ​ളി – ഷാ​ലി​മാ​ർ 12, 19, 26, മേ​യ് മൂ​ന്ന്, 10, 17, 24, 31 എ​ന്നീ തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം 4.20 ന് ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 1.40 ന് ​ഷാ​ലി​മാ​റി​ൽ എ​ത്തും.

തി​രി​കെ 06082 ഷാ​ലി​മാ​ർ കൊ​ച്ചു​വേ​ളി 15, 22, 29 മേ​യ് ആ​റ്, 13, 20, 27 ജൂ​ൺ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.20 ന് ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​വി​ലെ 9.55 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളും 20 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ളും ഉ​ണ്ടാ​കും. കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്റ്റേ​ഷ​നു​ക​ൾ.

06071 എ​റ​ണാ​കു​ളം – ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ സൂ​പ്പ​ർ ഫാ​സ്റ്റ് സ്പെ​ഷ​ൽ 19, 26, മേ​യ് മൂ​ന്ന്, 10 , 17, 24, 31 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 7.10 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​ത്രി ഏ​ഴി​ന് ഹ​സ്ര​ത്ത് നി​സാ​മു​ദീ​നി​ൽ എ​ത്തും.

06072 ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ – എ​റ​ണാ​കു​ളം വ​ണ്ടി 22, 29, മേ​യ് ആ​റ്, 13, 20, 27, ജൂ​ൺ മൂ​ന്ന് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 5.10 ന് ​ഹ​സ്ര​ത്ത് നി​സാ​മു​ദീ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​വി​ലെ 3.10 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.

ഏ​സി ടൂ​ട​യ​ർ – മൂ​ന്ന്, ഏ​സി ത്രീ ​ട​യ​ർ – 13, സ്ലീ​പ്പ​ർ ക്ലാ​സ് – മൂ​ന്ന്, ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് -​ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.


Share our post

career

പ്ലസ്ടുക്കാര്‍ക്ക് അവസരം, ആര്‍മിയില്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

Published

on

Share our post

ഇന്ത്യൻ ആർമിയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്‌കീം-54) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 90 ഒഴിവുണ്ട്. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ് കമ്മിഷൻ നിയമനമാണ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജെഇഇ (മെയിൻ) സ്‌കോർ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെട്ട പ്ലസ്ടു ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും മൂന്നും ചേർത്ത് 60 ശതമാനം മാർക്കുവേണം. അപേക്ഷകർ 2025-ലെ ജെഇഇ (മെയിൻ) എഴുതിയവരാകണം. പ്രായം: 2006 ജൂലായ് രണ്ടിനുമുൻപോ 2009 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരാവാൻ പാടില്ല (രണ്ട് തീയതികളും ഉൾപ്പെടെ). സ്‌റ്റൈപെൻഡ്/ ശമ്പളം: ട്രെയിനിങ് കാലത്ത് 56,100 രൂപയാവും പ്രതിമാസ സ്‌റ്റൈപെൻഡ്. ട്രെയിനിങ് പൂർത്തിയാക്കിയശേഷം ആദ്യം നിയമിക്കപ്പെടുന്ന ലെഫ്റ്റനന്റ് റാങ്കിൽ 56,100-1,77,500 രൂപയാണ് ശമ്പളസ്‌കെയിൽ. മറ്റ് അലവൻസുകളും ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദർശിക്കുക. അവസാന തീയതി: ജൂൺ 12


Share our post
Continue Reading

Kerala

ജീവനക്കാര്‍ തുണയായി; യുവതി ആംബുലന്‍സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകി

Published

on

Share our post

പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.

പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.

പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കി.

നിത പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് സിജോ രാജ് ആംബുലന്‍സുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രി ലേബര്‍ റൂമില്‍വെച്ചാണ് യുവതി രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മൂവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Share our post
Continue Reading

Kerala

മതത്തെ ദുരുപയോഗം ചെയ്ത് നിക്ഷേപകരെ പറ്റിച്ചു; അല്‍ മുക്തദിര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

Published

on

Share our post

കൊല്ലം: മതവും ദൈവത്തിന്റെ പേരും ദുരുപയോഗം ചെയ്ത് അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വന്‍ നിക്ഷേപക തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ ആളുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര്‍ തട്ടിപ്പിനിരായായതായാണ് പരാതി.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്ന് നിക്ഷേപകര്‍ അറിയിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിര്‍ ഇന്‍ വെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.

മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതി കൊടുത്താല്‍ ഒരിക്കലും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെടുന്നുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി പോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയായിരുന്നുവെന്നും പിന്നീട് തട്ടിപ്പിനിരയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. ആദ്യം ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണെന്നും നിക്ഷേപകര്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!