റമദാൻ അവധി കഴിഞ്ഞ് മദ്രസകള്‍ ഏപ്രിൽ 20 ന് തുറക്കും

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകള്‍ റമദാൻ അവധി കഴിഞ്ഞ് ഏപ്രില്‍ 20 ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ശവ്വാല്‍ 9നാണ് കീഴ് വഴക്കമനുസരിച്ച് മദ്രസ കള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതെങ്കിലും പിറ്റേന്ന് വെള്ളിയാഴ്ചത് കൊണ്ട് മുഅല്ലിംകളുടെയും മറ്റും സൗകര്യം പരിഗണിച്ചാണ് 20 ന് ശനിയാഴ്ച തുറക്കാന്‍ തീരുമാനിച്ചത്. മദ്രസ പ്രവേശനോത്സവം തുടങ്ങിയ ചടങ്ങുകള്‍ നേരത്തെ നിശ്ചയിച്ച പോലെ നടത്താവുന്നതാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി അറിയിച്ചു.