ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രക്ഷപ്പെട്ടത് തലനാരിഴക്ക്

Share our post

ഹരിപ്പാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അടുക്കളയിൽ തീപിടുത്തം. ഏകദേശം മൂന്ന് ഇഞ്ചോളം വലിപ്പത്തിലാണ് പൊട്ടൽ ഉണ്ടായത്. പള്ളിപ്പാട് നാലുകെട്ടും കവല വിശാഖത്തിൽ ബിനുവിന്റെ വീട്ടിൽ ബുധനാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ബിനുവിന്‍റെ ഭാര്യ ലത പാചകം ചെയ്യുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവം നടന്നയുടൻ വീട്ടിലുള്ളവർ പുറത്തിറങ്ങിയതിനാൽ ആർക്കും കാര്യമായ പരിക്കുകൾ ഉണ്ടായില്ല. ലതയുടെ കാലിനും, മകൻ അശ്വിന്റെ കൈയ്ക്കും നേരിയ പരിക്കേറ്റിട്ടുണ്ട്.

തീപിടുത്തം മൂലം അടുക്കളയുടെ ഭിത്തികൾ ഭാ​ഗികമായി തകർന്നു. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങി അടുക്കളയിലെ എല്ലാ ഉപകരണങ്ങളും പൂർണമായും നശിച്ചു. അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!