പ്രവാസി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ചെയ്യേണ്ടത് എന്തൊക്കെ

Share our post

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ അടക്കം വോട്ടുറപ്പിക്കാനാണ് ശ്രമം. പ്രവാസി വോട്ടര്‍മാരോട് തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഏപ്രില്‍ 19 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങള്‍ പിന്നിട്ട് ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം. പ്രവാസി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ചെയ്യേണ്ടത് എന്തൊക്കെ എന്നറിയാം.

ആരാണ് പ്രവാസി വോട്ടര്‍?

ഇന്ത്യക്ക് പുറത്ത് ഏത് വിദേശരാജ്യത്തും ജോലിക്കോ വിദ്യാഭ്യാസത്തിനോ വേണ്ടി പോയ, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുകയോ മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഇന്ത്യാക്കാരെയാണ് പ്രവാസി വോട്ടര്‍മാരായി കണക്കാക്കുന്നത്. ഇവരില്‍ 18 വയസ് പിന്നിട്ട് പ്രായപൂര്‍ത്തി വോട്ടവകാശം നേടിയവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. പ്രവാസി വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്.

പ്രവാസി വോട്ടിന് ചെയ്യേണ്ടത് എന്തൊക്കെ?

https//voterportal.eci.gov.in/ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും ഫോം 6A ഓണ്‍ലൈനായി പൂരിപ്പിച്ച് ആധികാരിക രേഖകള്‍ കൂടി ചേര്‍ത്ത് വെബ്‌സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുക.
ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ അപേക്ഷയിലെ വിലാസവും പാസ്‌പോര്‍ട്ട് രേഖകളും മറ്റ് അനുബന്ധ രേഖകളും പരിശോധിക്കും.
അപേക്ഷയില്‍ പ്രവാസി വോട്ടര്‍ക്ക് തിരുത്തല്‍ വരുത്തണമെങ്കില്‍ അതിനായി വെബ്‌സൈറ്റിലെ ഫോം 8 ഉപയോഗിക്കാവുന്നതാണ്.
പോളിങ് സ്റ്റേഷനില്‍ യഥാര്‍ത്ഥ പാസ്‌പോര്‍ട്ടുമായി വന്ന് പ്രവാസി വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!