ശാസ്താംപാട്ടുകലാകാരൻ വടക്കാഞ്ചേരി അകമല ശ്രീധരൻ സ്വാമി അന്തരിച്ചു

വടക്കാഞ്ചേരി : പ്രശസ്ത ശാസ്താംപാട്ടുകലാകാരൻ വടക്കാഞ്ചേരി അകമല ശ്രീധരൻ സ്വാമി(85) അന്തരിച്ചു. കേരളത്തിനകത്തും പുറത്തും 57 വർഷമായി അയ്യപ്പൻ വിളക്ക് നടത്തിയ ആചാര്യനാണ്. ഈ രംഗത്ത് നിരവധി ശിഷ്യരും പ്രശിഷ്യരുമുള്ള ഗുരുസ്വാമി അകമല ശ്രീധരന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.