ഇന്ത്യയെ അടക്കം ലക്ഷ്യമിട്ട് മെഴ്‌സിനറി സ്‌പൈവെയര്‍; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

സ്‌പൈവെയര്‍ ആക്രമണത്തെ കുറിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്കാണ് മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ്. സങ്കീര്‍ണവും ചെലവേറിയതുമായി സ്‌പൈവെയര്‍ ആക്രമണങ്ങളാണ് മെഴ്‌സിനറി സ്‌പൈവെയര്‍.
സാധാരണ സൈബര്‍ ആക്രമണങ്ങളെക്കാള്‍ വ്യത്യസ്തമായി സങ്കീര്‍ണമാണ് മെഴ്‌സിനറി സ്‌പൈവെയര്‍ പോലുള്ളവയുടെ ആക്രമണംദി ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒയില്‍ നിന്നുള്ള പെഗാസസിന് സമാനമായി മെഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണത്തിനാണ് സാധ്യത. ആക്രമണത്തിന് ഇരയായേക്കാവുന്ന ഉപയോക്താക്കളെ അവര്‍ ആരാണെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും അടിസ്ഥാനമാക്കിയാകും തെരഞ്ഞെടുക്കുന്നതെന്ന് ആപ്പിള്‍ സൂചിപ്പിക്കുന്നു. ആക്രമണം വളരെ കുറഞ്ഞ സമയമായതിനാല്‍ത്തന്നെ അത് കണ്ടെത്തുകയും തടയുകയും വലിയ വെല്ലുവിളിയാകും.