വിസ്‌മയ പാർക്കിൽ സമ്മർ ഫുഡ് ഫെസ്‌റ്റ്

പറശ്ശിനിക്കടവ്:നാളെ മുതൽ 15 വരെ വിസ്‌മയ അമ്യൂസ്മെന്റ് പാർക്കിൽ സമ്മർ ഫുഡ് ഫെസ്റ്റ് നടക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ശ്രദ്ധേയമായ വിഭവങ്ങൾ ഫെസ്‌റ്റിൻ്റെ ഭാഗമായി ഒരുക്കും.
പാലക്കാടൻ രാമശ്ശേരി ഇഡ്ഡലി, അമ്പലപ്പുഴ പാൽപായസം, ബോളി പാലട, വയനാട്ടിലെ ആദിവാസി രുചിക്കൂട്ടിൽ തയാറാക്കിയ ഗന്ധക ചിക്കൻ, പിടിയും കോഴിയും, 30ൽ അധികം ഇളനീർ വിഭവങ്ങൾ, ഐസ് റോൾ, വെറൈറ്റി മൊജിറ്റോസ് എന്നിവ വിഭവങ്ങളിലുണ്ട്.
പൊതുജനങ്ങൾക്ക് കൂടി ഫെസ്‌റ്റ് ആസ്വദിക്കാവുന്ന രീതിയിലുള്ള ക്രമീകരണവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കും യാത്രക്കാർക്കും പാഴ്സൽ സൗകര്യവും ഉണ്ട്. പാഴ്സൽ ബുക്കിംഗ് നമ്പർ: 9946506232