നാദാപുരത്ത് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസ്

Share our post

നാദാപുരം: മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണു കേസ്. ജീപ്പിൽ പടക്കവുമായി എത്തിവരെയും പടക്കം പൊട്ടിച്ചവരെയും പ്രതി ചേർത്തിട്ടുണ്ട്. പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

 

ചൊവ്വാഴ്ച അർധ രാത്രിക്കുശേഷമാണ് സംഭവം. കത്തിച്ച പടക്കങ്ങളിലൊന്ന് ജീപ്പിനടിയിൽ വീണ് പൊട്ടുകയും ജീപ്പിലേക്കു തീ പടരുകയുമായിരുന്നു. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിനു തീ പിടിച്ചതാണ് ജീപ്പ് പൂർണമായി കത്തിനശിച്ചത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലും രക്ഷപ്പെടുന്നതിനിടയിലും നാലുപേർക്ക് പരുക്കേറ്റു. ഇവർ നാദാപുരത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം ജീപ്പ് റോഡിൽ നിന്ന് കെട്ടിവലിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!