ലാപ്‌ടോപ്പ് സ്‌ക്രീനില്‍ കോളുകള്‍ കാണാം, ഫോണ്‍ നമ്പര്‍ തിരയാം – ട്രൂ കോളര്‍ വെബ്ബ് അവതരിപ്പിച്ചു

Share our post

കോളര്‍ ഐ.ഡി ആപ്ലിക്കേഷനായ ട്രൂ കോളറിന്റെ വെബ് പതിപ്പ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണ്‍ ഇല്ലാതെ തന്നെ ട്രൂകോളര്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. ട്രൂകോളര്‍ വെബ്ബിന്റെ സഹായത്തോടെ കോണ്‍ടാക്റ്റുകള്‍ തിരയാനും എസ്എംഎസ് അയക്കാനും ട്രൂ കോളര്‍ ചാറ്റ് ഉപയോഗിക്കാനും സാധിക്കും.

നിലവില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ട്രൂകോളര്‍ വെബ്ബ് ഉപയോഗിക്കാനാവുക. ഫോണിലെ ട്രൂകോളര്‍ ആപ്പ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേണം ട്രൂകോളര്‍ വെബ്ബില്‍ ലോഗിന്‍ ചെയ്യാന്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം എപ്പോള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

അപരിചിതമായ നമ്പറുകള്‍ ട്രൂകോളര്‍ വെബ് വഴി തിരഞ്ഞുകണ്ടുപിടിക്കാന്‍ സാധിക്കും. നേരത്തെ തന്നെ ട്രൂകോളര്‍ മൊബൈല്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്. അപരിചിതമായ നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുമ്പോള്‍ അത് ആരുടേതാണെന്ന് ട്രൂകോളറില്‍ കാണാനാവും. ട്രൂകോളര്‍ വെബ്ബില്‍ നമ്പര്‍ ടൈപ്പ് ചെയ്ത് നല്‍കിയാല്‍ അത് ആരുടേതാണെന്ന് കാണാം. ആന്‍ഡ്രോയിഡ് ഫോണില്‍ വരുന്ന കോളുകളും ട്രൂകോളര്‍ വെബ്ബില്‍ നോട്ടിഫിക്കേഷനായി കാണാനാവും.

ഫോണില്‍ വരുന്ന എസ്എം.എസുകള്‍ക്ക് ട്രൂകോളര്‍ വെബ്ബിന്റെ സഹായത്തോടെ കംപ്യൂട്ടര്‍ ഉപയോഗിച്ച് മറുപടി നല്‍കാനാവും.

ട്രൂകോളര്‍ വെബ്ബ് ഉപയോഗിക്കാന്‍

ട്രൂകോളര്‍ വെബ്ബ് പേജ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – https://web.truecaller.com/linkdevice

ട്രൂകോളറിലെ മെസേജസ് ടാബില്‍ – ത്രീ ഡോട്ട് മെനു തുറന്ന്-മെസേജിങ് ഫോര്‍ വെബ്ബ് തിരഞ്ഞെടുക്കുക- ശേഷം ലിങ്ക് ഡിവൈസ് തിരഞ്ഞെടുത്ത് കംപ്യൂട്ടര്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ട്രൂകോളര്‍ വെബ്ബില്‍ ലോഗിന്‍ ചെയ്യാനാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!