യു.പി.ഐ ഉപയോഗിച്ച്‌ ഇനി പണം നിക്ഷേപിക്കാം; പുതിയ തീരുമാനവുമായി ആര്‍.ബി.ഐ

Share our post

യു.പി.ഐ ഉപയോഗിച്ച്‌ ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ (സി.ഡി.എം) പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2024 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്.

ഡിജിറ്റല്‍ പേയ്മെന്റ്, മറ്റ് ഓണ്‍ലൈൻ ട്രാൻസാക്ഷനുകള്‍ക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യു.പി.ഐ സേവനം സജ്ജമാക്കാൻ ആർ.ബി.ഐ തയ്യാറെടുക്കുന്നത്. നേരത്തെ എ.ടി.എം മെഷീനില്‍ നിന്നും യു.പി.ഐ വഴി പണം പിൻവലിക്കാനുള്ള സേവനം ആർ.ബി.ഐ ഏർപ്പെടുത്തിയിരുന്നു.

യു.പി.ഐ.യിലൂടെ കൂടുതല്‍ കാർഡ്ലെസ് പണമിടപാട് സേവനം സജ്ജമാക്കാനാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങള്‍ ഉടൻ ആർ.ബി.ഐ പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ചാണ് സി.ഡി.എം മെഷീനിലൂടെ പണം നിക്ഷേപിക്കാൻ സാധിക്കൂ. ബാങ്കില്‍ നേരിട്ട് പോകാതെ സ്വയം മെഷീനിലൂടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കുമെന്നതാണ് ഡി.ഡി.എം മെഷീന്റെ ഗുണം. ലളിതമായ ഭാഷയില്‍ മനസ്സിലാക്കിയാല്‍ യു.പി.ഐ വഴിയും പണം നിക്ഷേപിക്കാം.

യു.പി.ഐ വഴി പണം എങ്ങനെ നിക്ഷേപിക്കാം?

യു.പി.ഐ വഴി പണം നിക്ഷേപിക്കുന്നതിന്, നിങ്ങള്‍ യു.പിഐ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലേക്ക് പോകേണ്ടതുണ്ട്.

ക്യാഷ് ഡെപ്പോസിറ്റ് മെഷീന്റെ യു.പി.ഐ വിഭാഗത്തിലേക്ക് പോയി ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്താലുടൻ, മെഷീനില്‍ ഒരു ക്യു.ആർ കോഡ് പ്രദർശിപ്പിക്കും.

ഇനി നിങ്ങളുടെ മൊബൈലില്‍ യു.പി.ഐ സ്കാനർ തുറക്കുക.

സ്കാനറിന്റെ സഹായത്തോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്റെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.

ക്യു.ആർ കോഡ് സ്കാൻ ചെയ്തയുടനെ, നിങ്ങളുടെ എല്ലാ വിശദാംശങ്ങളും ദൃശ്യമാകും.

പണം ഇട്ട് കഴിഞ്ഞാല്‍ ഉടൻ തന്നെ യന്ത്രം പണം പരിശോധിക്കും.

അവസാനമായി, സ്ഥിരീകരണ വിശദാംശങ്ങള്‍ ശരിയായാല്‍, നിങ്ങളുടെ പണം നിക്ഷേപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!