ബത്തേരിയിൽ സ്കൂട്ടർ മതിലില്‍ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

വയനാട്: ബത്തേരി തിരുനെല്ലിയിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മന്തൊണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ അമൽ വാസു (കണ്ണൻ 23), ശങ്കരമംഗലത്ത് കരുവള്ളിക്കുന്ന് സജിയുടെ മകൻ വിഷ്‌ണു (25) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വന്ന യുവാക്കളുടെ സ്കൂട്ടർ മതിലിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.