ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു

വെള്ളൂർ: വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ( പിറവം റോഡ്) ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം. സ്രാങ്കുഴി മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21), വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21) എന്നിവരാണ് മരിച്ചത്. വടയാർ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക വിവരം. വെള്ളൂർ പോലീസും റെയിൽവേ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.