‘ദൈവകണം’ കണ്ടെത്തിയ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

Share our post

എഡിൻബറ: ‘ദൈവകണം’ (ഹിഗ്‌സ് ബോസോൺ) എന്ന പുതിയ അടിസ്ഥാന കണികയുടെ അസ്‌തിത്വം പ്രവചിച്ച ഭൗതിക ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്‌സ് (94) അന്തരിച്ചു. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന് 2013-ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചു. ആ കണികക്ക് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേരും നൽകി.

എഡിൻബറ സർവകലാശാലയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ അധിക കാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സർവകലാശാല 2012-ൽ ഹിഗ്സ് സെൻ്റർ ആരംഭിച്ചു. ഹിഗ്‌സ് ബോസോണിന്റെ അസ്‌തിത്വം 2012-ൽ ഒരുസംഘം ശാസ്ത്രജ്ഞർ തെളിയിച്ചു.

സ്വിറ്റ്സർലൻഡിലെ സേണിൽ ലാർജ് ഹാഡ്രൺ കൊളൈഡറിൽ 2008 മുതൽ നടത്തിയ പരീക്ഷണ ഫലമായിരുന്നു ഇത്. ഇംഗ്ലണ്ടിലെ ന്യൂകാസ്സ് അപ്പോൺ ടൈനിൽ ജനിച്ച ഹിഗ്‌സിന് ഹ്യൂസ് മെഡലും റുഥർഫോർഡ് മെഡലും ലഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!