ഗതാഗത നിയമങ്ങള്‍ ഇനി കണ്ടറിയാം, സംശയം ചോദിക്കാം; പുതിയ നീക്കവുമായി എം.വി.ഡി

Share our post

ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോർവാഹനവകുപ്പിൻ്റെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോർ വാഹനവകുപ്പ്. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് മറുപടി നൽകുന്നത്.

മോട്ടോർവാഹന ഇൻസ്പെക്ടർമാർമുതൽ ഉന്നതോദ്യോഗസ്ഥർവരെ വിവിധ സെഷനുകളിൽ മറുപടി നൽകും. വെള്ളിയാഴ്‌ചകളിൽ സംപ്രേഷണം ചെയ്യും. ഒട്ടേറെ തട്ടിപ്പുകാർ ഈ മേഖലയിൽ ഓൺലൈൻ ചാനലുകൾവഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഔദ്യോഗിക സംവിധാനം ആരംഭിച്ചത്.

ഓൺലൈൻ സേവനങ്ങൾക്കായി വകുപ്പ് ഉപയോഗിക്കുന്ന വാഹൻ-സാരഥി സോഫ്റ്റ്വേർ ഉപഭോക്തൃസൗഹൃദമല്ലെന്നതും തട്ടിപ്പുകാർ മുതലെടുത്തു. ഗതാഗത നിയമങ്ങൾ, റോഡ് സുരക്ഷ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങളുണ്ടാകും. സംശയങ്ങൾ 9188961215 എന്ന വാട്‌സാപ്പ് നമ്പറിൽ അയക്കാം. ചോദ്യങ്ങൾ ചിത്രീകരിച്ചും കൈമാറാം. https://www.youtube.com/@mvdkerala7379

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!