വിഷുക്കൈനീട്ടം നൽകാൻ പുതുപുത്തൻ നോട്ടുകള്‍ വേണോ? സൗകര്യമൊരുക്കി റിസർവ് ബാങ്ക്

തിരുവനന്തപുരം: വിഷുവിന് പുതുപുത്തൻ നോട്ടുകള്‍ കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടെങ്കിൽ വാങ്ങാൻ സൌകര്യമൊരുക്കി റിസർവ് ബാങ്ക്. തിരുവനന്തപുരത്തെ ആർ.ബി.ഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയ തുട്ടുകളും ലഭ്യമാണ്. രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.
10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആർ.ബി.ഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാൻ ആർ.ബി.ഐയിൽ സൌകര്യമുണ്ട്.