മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി

പേരാവൂർ : മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡൻറ് എം.എം. മജീദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കർഷകലീഗ് മണ്ഡലം പ്രസിഡൻറ് എം.പി. അബ്ദുറഹ്മാൻ , പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് തറാൽ ഹംസ ഹാജി,പി.വി. ഇബ്രാഹിം ,സക്കരിയ ബാണു ത്തുംകണ്ടി,അബ്ദുൽസലാം പാണബ്രോൻ,മുഹമ്മദ് കാവുംപടി ,സമദ് താഴ്മടം,
കെ.എം.അബ്ദുല്ല ,കെ.സി. ഷബീർ,സി.കെ. ഷംസീർ,ഫൈസൽ ഇരിക്കൂർ,അസ്കർ ബമ്പൻ,വി. കെ. മൂസ , പഞ്ചായത്ത് മെമ്പർ റജീന സിറാജ് എന്നിവർ സംസാരിച്ചു.